പ്രവാസിമനസ്സ് !



ഉഷസ്സിൻ നാമ്പുകള്‍ തുഷാരം കിനിയുമ്പോള്‍
ദേവദാരുവൃക്ഷത്തില്‍ സംഗീതമുണരുമ്പോൾ
അകലെയാ ചക്രവാളം കറുത്ത് ഇരുളുമ്പോൾ
എന്തിനെൻ ഓർമ്മകൾ മലയാണ്മ അണിയുന്നു?

പുതുമഴയിൻ നറുമണം ലഹരിയേകുമ്പോൾ
പൌർണ്ണമിയിൽ ധരണിയൊരു വിധവയാകുമ്പോൾ
അങ്ങകലെ അലകടലിൻ തേങ്ങലുയരുമ്പോള്‍
എന്തിനീ അന്തരാത്മാവിങ്ങനെ പൊടിയുന്നു?

നഷ്ടസ്വപ്നങ്ങളെന്‍ രമണീയ സഘികള്‍
അവരെന്നും എനിക്കെൻ അനുബന്ധ ശിൽപ്പികൾ
ആയിരം കാതമിങ്ങകലെ ആണെങ്കിലും
മലയാളം മനതാരായി വിടരുന്നിതെപ്പോഴും !



- മേനോന്‍
29-Jul-2009 10:16 PM

11 അഭിപ്രായങ്ങൾ:

  1. I am the master of my unspoken words, and the slave to those that should have remained unsaid

    and When it deliver good I will be a happy commander

    Congratulation .....

    മറുപടിഇല്ലാതാക്കൂ
  2. kollaam valare nannayittundu!!

    'pornamiyil dharaniyoru vidhavayaakumbol''

    bhaavana kalakki.

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം .... നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. ഇതു വായിച്ചു പ്രോത്സാഹനമേകുന്ന അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്ത നിങ്ങൾക്കേവർക്കും ഹൃദയം നിറഞ്ഞ നന്ദി...

    മറുപടിഇല്ലാതാക്കൂ
  5. kavithaye kurich abhiprayam parayan enthikathe kurich karyamayi onnum ariyathilla...ennalum vaayichappol nalla bhavana ullathayi feel cheythu. Congratulations...

    മറുപടിഇല്ലാതാക്കൂ
  6. പ്രിയപ്പെട്ട ഹരിദാസ്‌ ,

    കവിത വായിച്ചു . അഭിനന്ദനങ്ങള്‍ .മലയാളത്തിനെ സ്നേഹിക്കുകയും മലയാള ഭാഷക്ക് തന്റെതായ സംഭാവനകള്‍ നല്‍കുകയും ച്ചെയുന്ന ഈ ഉദ്യമം പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം ആനന്ദ ദായകമാണ്. താന്‍ എവിടെ ചെന്നാലും തന്റെ വേരുകള്‍ മറക്കാതിരികുക്ക എന്നതിലാണ് മനുഷ്യന്‍റെ വിജയം, അതിലാണ് ലോകത്തിന്റെ നന്മ .
    മനം മടുപ്പിക്കുന്ന പ്രവാസി ജീവിതത്തില്‍ സ്വന്തം നാടിനെ കുറിച്ചുള്ള അല്ലെങ്കില്‍ ഭാഷയെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിന് കുളിര്‍മ്മ പകരുന്നു. ഇത് സ്വയം മനസിലാക്കുവാനോ അല്ലെങ്കില്‍ തന്നിലേക്ക് തന്നെ തിരിച്ചു വരുവനോ ഉള്ള അവസരം ഉണ്ടാക്കുന്നു. ചില സ്വപ്നങ്ങളുടെ ചിറകിലേറി ഇവിടെ എത്തി നില്‍ക്കുന്ന അല്ലെങ്കില്‍ പ്രവാസികള്‍ ആകേണ്ടി വന്ന നമ്മുക്ക് ചില നന്മകള്‍ നഷ്ടപെട്ടിട്ടുണ്ട്‌. ഇതെല്ലാം നമ്മുക്ക് നമ്മുടെ പ്രിയപ്പെട്ട മലയാളം തിരിച്ചു നല്‍കട്ടെ എന്ന് ആഗ്രഹിക്കാം. ഒരിക്കല്‍ കൂടി ഒരായിരം അഭിനന്ദനങ്ങള്‍.

    വിനയ്‌

    മറുപടിഇല്ലാതാക്കൂ
  7. @vinay:
    താങ്കളുടെ അഭിപ്രായത്തിനു വളരെയധികം നന്ദി. അതു വായിച്ചപ്പോൾ ഇനിയും ഇനിയും എഴുതുവാൻ ഉള്ള ഒരു പ്രേരണ ലഭിച്ചു എന്നു മാത്രമല്ല വളരെ അധികം സന്തോഷവും തോന്നുന്നു. ഇനിയും ഇവിടെ വരുക, ഞാൻ എഴുതുന്നതു വായിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക...

    മറുപടിഇല്ലാതാക്കൂ